ഇന്ത്യ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി

single-img
30 July 2014

download (19)അഞ്ചാമത്​ ഇന്ത്യ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ കെറിയെയും നയതന്ത്ര സംഘത്തെയും ഇന്ത്യയിലെ യു.എസ് അംബാസഡർ കാതലീൻ സ്റ്റീഫൻസ് സ്വീകരിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി തന്ത്രപ്രധാനമേഖലകളില്‍ കെറി ചര്‍ച്ച നടത്തും.

 

നേരത്തെ ഇന്ത്യയിലേക്ക് തിരിക്കും മുൻപ് കെറി മോദിയെ വാനോളം പുകഴ്ത്തുകയുണ്ടായി. മോദിയുടെ എല്ലാവരോടുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം വലിയ കാ‍ഴ്ചപ്പാടുള്ളതാണെന്നും മോദിയുടെ വികസന കാ‍ഴ്ചപ്പാടിനെ പിന്തുണക്കേണ്ടതുണ്ടെന്നും കെറി സൂചിപ്പിച്ചു.

 

മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒബാമ ഭരണകൂടത്തിലെ ഒരു ഉന്നത നയതന്ത്ര സംഘം ഇന്ത്യ സന്ദർശിക്കുന്നത്.