മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധീരന്‍

single-img
30 July 2014

vm-sudheeranമന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. അമേരിക്കൻ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരോട് സംസാരിച്ച ശേഷമെ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂവെന്ന് സുധീരന്‍ വ്യക്തമാക്കി. അക്കാര്യത്തില്‍ ഇതുവരെ ആലോചനയൊന്നും നടന്നിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും സുധീരൻ വ്യക്തമാക്കി

കെ പി സി സി യോഗം നാളെ ചേരുന്നുണ്ട്. താഴെത്തട്ടുമുതല്‍ പാര്‍ട്ടി പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേരുന്നത്. ബുത്ത് തലം മുതലുള്ള പുന:സംഘടന ചര്‍ച്ച ചെയ്യുന്ന സുപ്രധാന യോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു