ലിബിയയില്‍ വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍;നയതന്ത്ര കാര്യാലയങ്ങള്‍ പൂട്ടി

single-img
30 July 2014

gilyaneh20110730180430263ലിബിയയില്‍ വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍.പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ രാജ്യങ്ങളും ലിബിയയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടി. ലിബിയയിലെ യുഎസ് എംബസി കഴിഞ്ഞയാഴ്ച അടച്ചിരുന്നു.

ബെംഗ്ഷാസിയില്‍ സൈനികവിമാനം വിമതര്‍ വെടിവച്ചിട്ടു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപെട്ടു. സംഘര്‍ഷബാധിത മേഖലകളില്‍ നിന്ന് ചൊവ്വാഴ്ച മാത്രം മുപ്പതോളം മൃതദേഹങ്ങളാണ് കണെ്ടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്കു രാജ്യംവിടാനുള്ള സൗകര്യം ലിബിയന്‍ അധികൃതരുമായി ചേര്‍ന്ന് ഒരുക്കാന്‍ സ്ഥാനപതികാര്യാലയം ശ്രമിക്കുന്നുണെ്ടന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മലയാളി നഴ്‌സുമാരടക്കം നിരവധി പേരാണ് ലിബിയയില്‍ കുടുങ്ങിയിരുന്നത്.