മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജോണ്‍ കെറി ഇന്ന് ഇന്ത്യയിലെത്തും

single-img
30 July 2014

John Kerry speaking in Londonന്യൂഡെല്‍ഹി : യു.എസ് വിദേശകാര്യസെക്രട്ടറി  ജോണ്‍ കെറി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കഴ്ച നടത്തും. വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കര്‍ ഉള്‍പ്പെടെയുള്ള സംഘവും ജോണ്‍കെറിയോടൊപ്പമുണ്ട്. ലോക വ്യാപാരസംഘടന കരാര്‍ ജൂലൈ  31ന് മുമ്പായി കരാര്‍ നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തണമെന്നും നേരത്തെ അമേരിക്ക മുന്നറിയപ്പ് നല്‍കിയിരുന്നു.ഇവരുടെ കൂടിക്കാഴ്ച്ചയിലെ പ്രധാന സംസാര വിഷയം ഇതുമായി ബന്ധപ്പെട്ടതാകുമെന്നാണ് സൂചന.

സെപ്റ്റംബറില്‍  ഒബാമയും മോഡിയുമായുള്ള കൂടിക്കാഴ്ച്ചക്കു മുന്നോടിയായി യു.എസ്. പ്രതിരോധ സെക്രട്ടറിയും  അടുത്തമാസം ഇന്ത്യയില്‍ എത്തുന്നുണ്ട്.

പുതിയ കേന്ദ്രസര്‍ക്കാര്‍ ഭരണമേറ്റതിനു ശേഷം അമേരിക്കയുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കഴ്ച്ചയാണിത്. ഐ.എഫ്.എസ്. ഓഫീസര്‍ ദേവയാനി ഖോബ്രാഖഡെയുടെ  അറസ്റ്റിനെ ചൊല്ലി ഉലഞ്ഞ ഇന്ത്യ – അമേരിക്ക  നയതന്ത്രബന്ധം വിദേശകാര്യസെക്രട്ടറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.