വിവാഹമോചനം: പ്രതികരണവുമായി ഫേസ്ബുക്കിൽ മ‌ഞ്ജു വാര്യർ

single-img
29 July 2014

manjuദിലീപുമായുളള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച ശേഷം ആദ്യമായി മഞ്‌ജുവാര്യര്‍ പ്രതികരിക്കുന്നു. ഫേസ്ബുക്കിൽ ആണ് വിശദീകരണവുമായി മഞ്‌ജുവാര്യര്‍ എത്തിയത് .വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിന്റെ ആമുഖത്തില്‍ മഞ്ജു പറയുന്നു. എന്നാൽ ദിലീപുമായുള്ള ബന്ധം വേർപെടുത്തുന്നതിനുള്ള കാരണമൊന്നും കത്തില്‍ പറയുന്നില്ല. മാത്രമല്ല ദിലീപിനെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടില്ല.

 

വിവാഹമോചനത്തിനു കാരണം സുഹൃത്തുക്കളാണെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു എന്നും തീരുമാനം തന്റേതു മാത്രമാണ്‌ എന്നും മഞ്‌ജു പറയുന്നു .ഗീതു മോഹൻദാസ്, സംയുക്താ വർമ, ഭാവന, പൂർണിമ, ശ്വേത മേനോന്‍ എന്നിവർ തന്റെ സങ്കടങ്ങളിലും സന്തോഷത്തിലും ഒപ്പം നിന്നവരാണെന്ന് മഞ്ജു പറയുന്നു. താൻ കാരണം സുഹൃത്തുക്കൾക്ക് ഉണ്ടായ വേദനകൾക്ക് നിർവ്യാജം ക്ഷമ ചോദിക്കുന്നതായും മഞ്ജു പറയുന്നു.

 

മകള്‍ മീനാക്ഷിക്കു വേണ്ടി അവകാശമുന്നയിക്കില്ല. ദിലീപിന്റെ സംരക്ഷണയില്‍ മകള്‍ എന്നും സുരക്ഷിയതയായിരിക്കും. മകളുടെ ഒരു വിളിപ്പാടകലെ താന്‍ ഉണ്ടായിരിക്കുമെന്നും മഞ്‌ജു പറയുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെ എന്നും കലാജീവിതത്തില്‍ ഇനിയും ഉയരാൻ കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നതായും മഞ്ജു കുറിപ്പിൽ പറയുന്നു.

 

എല്ലാം ഒന്നില്‍ നിന്നു തുടങ്ങുകയാണ്‌ ഞാന്‍. ജീവിതവും സമ്പാദ്യവും എല്ലാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുനർജനനം. ഒരു സിനിമയുടെ വിജയം ജീവിത വിജയത്തിന്റെ അളവുകോലല്ല എന്ന് മറ്റാറെക്കാളും നന്നായി അറിയാം എന്നു പറ‍ഞ്ഞു കൊണ്ടാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.