പെരുനാള്‍ കണക്കിലെടുത്ത് ഗാസയില്‍ ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന് ഒബാമ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു

single-img
28 July 2014

obamaപെരുനാള്‍ കണക്കിലെടുത്ത് ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാകണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം വെടിനിര്‍ത്തലിന് തയാറാകണമെന്ന് ആവശ്യപ്പെട്ടത്. മനുഷ്യത്വപരമായ തീരുമാനങ്ങള്‍ ഈകാര്യത്തില്‍ ഇസ്രായേല്‍ കൈകൊള്ളണമെന്നാണ് ഒബാമയുടെ നിലപാട്.