ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമെന്നോണം മുംബയ് നഗരം ആക്രമിക്കുമെന്ന് ഭീഷണി

single-img
28 July 2014

imagesഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമെന്നോണം മുംബയ് നഗരം ആക്രമിക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസം മുംബയ് പൊലീസ് കമ്മിഷണർക്ക് ലഭിച്ച കത്തിലാണ് ആക്രമണ ഭീഷണി ലഭിച്ചത് . ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബയ് നഗരത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശത്തിന് പൊലീസും ഭരണകൂടവും നിർദ്ദേശം നൽകിയിട്ടുണ്ട്.

 
മുംബയ് പൊലീസ് കമ്മിഷണർ രാകേഷ് മാരിയയ്ക്ക് ലഭിച്ച ഒരു പേജുള്ള കത്തിലാണ് ഭീഷണി സന്ദേശമുള്ളത്.അതേസമയം കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

 

1993ൽ മുംബയ് നഗരം ആക്രമിച്ചതിനേക്കാൾ ഭീകരമായിരിക്കും ഇത്തവണയെന്നാണ് കത്തിൽ പറയുന്നത്. ഹിന്ദിയിലും ഇംഗ്ളീഷിലുമായി എഴുതിയിട്ടുള്ള കത്തിന്റെ അവസാനം മുജാഹിദ്ദീൻ എന്നെഴുതിയാണ് ഒപ്പിട്ടുള്ളത്. മുംബയ് നഗരത്തിൽ റംസാൻ ആഘോഷങ്ങൾ നടക്കുന്നതിനാൽ പ്രത്യേക സുരക്ഷയ്ക്കാണ് പൊലീസ് നിർദ്ദേശം നൽകിയിട്ടുള്ളത്.