നിയമസഭ തിരഞ്ഞെടുപ്പിൽ ഡെൽഹിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങി ആപ്പ്

single-img
28 July 2014

aapഅടുത്ത് നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷനിൽ എ.എ.പി  ഡെൽഹി ഒഴിച്ച് മറ്റൊരിടത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയില്ല. 4 നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെൽഹിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മത്സരിക്കാൻ ഒരുങ്ങുന്നതായി എ.എ.പി വക്താവ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഡഹിയിൽ എ.എ.പി രണ്ടാം സ്ഥനത്തെത്തി ഭരണത്തിൽ ഏറിയിരുന്നു. തുടർന്ന് നടന്ന ലോക്സഭാ ഇലക്ഷനിൽ ഒരു സീറ്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞില്ല. ഇത് കരണമായി ആപ്പ് തങ്ങളുടെ തട്ടകത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്.  മഹാരാഷ്ട്രാ, ജാർഖണ്ഡ്, ജമ്മുകശ്മീർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് അടുത്തതായി തിരഞ്ഞെടുപ്പ് നടക്കുന്നത്.