ഇസ്ലാംമതം സ്വീകരിക്കാത്തതിന്റെ പേരില്‍ സുഡാന്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായ മറിയവും കുടുംബവും മാര്‍പ്പാപ്പയുമായ കൂടിക്കാഴ്ച നടത്തി

single-img
26 July 2014

Mariamമുസ്ലീം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിന് സുദാന്‍ സര്‍ക്കാര്‍ തടവറയിലടക്കുകയും, ജയിലറയ്ക്കുള്ളില്‍ കാലുകളില്‍ വിലങ്ങണിഞ്ഞ് പ്രസവിക്കേണ്ടി വരികയും ചെയ്ത മറിയം ഇബ്രാഹിമിനും കുടുംബത്തിനും മാര്‍പ്പാപ്പയുടെ അനുഗ്രഹം. മതനിന്ദയുടെ പേരില്‍ ജയിലിലായിരുന്ന മറിയം രണ്ട് മാസം മുമ്പാണ് മായക്ക് സുദാനിലെ തടവറയില്‍ വെച്ച് മറിയം ജന്‍മം നല്‍കുന്നത്.

ക്രൈസ്തവ വിശ്വാസിയെ വരനായി സ്വീകരിച്ചതിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ വിശ്വാസത്തെ മുറുകെ പിടിച്ച മറിയം, ധീരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് പാപ്പ പറഞ്ഞു. വിശ്വാസത്തെ കാത്തുസൂക്ഷിച്ചതിന് മാര്‍പാപ്പ മറിയത്തോട് നന്ദി പറയുകയും ചെയ്തു. മറിയം, രണ്ട് മക്കള്‍, ഭര്‍ത്താവ് എന്നിവരുമായാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്.

റോമിലെ സിയാംപിനോ വിമാനത്താവളത്തില്‍ ഒന്‍പതരയോടെ ഇബ്രാഹിമും കുടുംബവും എത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ ഇറ്റലിയിലെ പ്രധാന മന്ത്രി മറ്റിയോ റെന്‍സി, വിദേശകാര്യ ഡെപ്യൂട്ടി മിനിസ്റ്റര്‍ ലാപൊ പിസ്‌റ്റെല്ലി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ വരവേറ്റത്. മറിയമിനേയും കുടുംബത്തിനേയും സുദാനില്‍ നിന്നും ഇറ്റലിയിലേക്ക് കൊണ്ടുവരാനുള്ള അനുമതിക്കുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാന മന്ത്രി അറിയിച്ചു. ഏതാനം ദിവസം ഇറ്റലിയില്‍ താമസിച്ചതിന് ശേഷമായിരിക്കും ഇവര്‍ മടങ്ങുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.