പ്ളസ് ടു സ്കൂളുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി: ഫസൽ ഗഫൂ‍ർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി

single-img
26 July 2014

download (1)പ്ളസ് ടു സ്കൂളുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂ‍ർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്ളസ് ടു അനുവദിച്ചതെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.

 

പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നൽകിയതായി ഫസൽ ഗഫൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്ക്ക് എടുക്കുന്നതിനാൽ തന്നെ ഉടൻ നിയമനടപടികൾ സ്വീകരിക്കില്ല എന്നും പരാതിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം തൃപ്തികരമല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഗഫൂർ അറിയിച്ചു.
നേരത്തെ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫസൽ ഗഫൂർ നിവദേനം നൽകിയത്. ഏകജാലക സംവിധാനം അട്ടിമറിക്കാൻ അനുവദിക്കരുതെന്നും എം.ഇ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.