വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു

single-img
25 July 2014

download (21)വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. ബറേലിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന വ്യോമ സേനയുടെ ദ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം .

 
ലക് നൗവിൽ നിന്നും 70 കിലോമീറ്റർ അകലെ ആണ് സംഭവം നടന്നത് .എന്നാൽ അപകടത്തിന് തോട്ടുമുൻപ് കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് ലഖ്നൗ ട്രാഫിക് കൺട്രോളിൽ അറിയിക്കുകയുണ്ടായി.

 

കോപ്റ്ററിന്റെ പൈലറ്റും സഹപൈലറ്റും കോപ്റ്ററിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചതായി സിതാപൂ‌ർ ജില്ലാ മജിസ്ട്രേറ്റ് ജെ.പി.സിംഗ് സ്ഥിരീകരിച്ചു. കോപ്റ്റർ പൂണമായും കത്തിയമർന്ന നിലയിലാണെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.

 

ബാംഗ്ളൂർ അസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ദ്രുവ് ഹെലിക്കോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.