നോമ്പുകാരനെ ചപ്പാത്തി തീറ്റിച്ച സംഭവം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിലപാട് വ്യക്തമാക്കും

single-img
25 July 2014

10407643_842210165797009_6869915795995696580_n (1)ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ശിവസേന എംപിമാര്‍ നോമ്പുകാരനെ ചപ്പാത്തി തീറ്റിച്ച സംഭത്തിൽ ഇന്നു പാര്‍ലമെന്റില്‍ വിശദീകരണം നല്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

എല്‍.കെ. അഡ്വാനിയൊഴികെ മറ്റു ബിജെപി നേതാക്കള്‍ ആരുംതന്നെ സംഭവത്തെ ഇതുവരെ അപലപിച്ചില്ല. പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് പ്രതിപക്ഷം ശബ്ദമുയര്‍ത്താനാണ് സാധ്യത.
ഇന്ന് ലോക്‌സഭയില്‍ ധനകാര്യബില്ലിന്മേലുള്ള ചര്‍ച്ച തുടരും. രാജ്യസഭയില്‍ പൊതുബജറ്റ് ചര്‍ച്ചയ്ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു മറുപടി നല്കും.