വധശിക്ഷയുടെ ഭാഗമായി വിഷം കുത്തി വെച്ചു; പ്രതി മരണപ്പെട്ടത് 2 മണിക്കൂറുകൾക്ക് ശേഷം

single-img
25 July 2014

josep-woodഅരിസോണ: അമേരിക്കയില്‍ കൊലക്കേസ് പ്രതിയെ വധശിക്ഷയുടെ ഭാഗമായി മരുന്ന് കുത്തി വെച്ച ശേഷം മരണം ഉറപ്പാക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവന്നു. സാദാരണയായി ഏറ്റവും വീര്യം കൂടിയ വിഷമാണ് വധശിക്ഷക്ക് കുത്തി വെക്കുന്നത്. അതുകൊണ്ട് തന്നെ ഞൊടിയിടെ മരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ഉച്ചയ്ക്ക് 1.52ന് കുത്തിവെപ്പ് സ്വീകരിച്ച ജോസഫ വുഡിന്റെ മരണം സ്ഥിരീകരിച്ചത് 3.49നാണ്. ഇതോടെ ഈ വധശിക്ഷ നടപ്പാക്കിയത് ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായി മാറി.

1989ല്‍ കാമുകിയെയും അവരുടെ പിതാവിനേയും കൊലപ്പെടുത്തിയതിനാണ് ജോസഫ് വുഡ് ശിക്ഷിക്കപ്പെട്ടത്. ജോസഫ് വുഡിന് മരണക്കസേരയില്‍ കുത്തിവെപ്പ് നല്‍കിയ ശേഷവും അദ്ദേഹം രണ്ട് മണിക്കൂറോളം വാ പൊളിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യ്തുകൊണ്ടിരുന്നു. ഇതോടെ പ്രതിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹരജി നല്‍കി. തുടര്‍ന്ന് സുപ്രീം കോടതി അടിയന്തരമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ വിധി പറയാനിരിക്കെ ജോസഫ് വുഡ് മരണത്തിന് കീഴടങ്ങി.