ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് താൻ ക്രിസ്ത്യൻ ഹിന്ദു ആണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ

single-img
25 July 2014

francis dsouzaഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുസ്ഥാനിലെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ ആണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുകീഴില്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി വികസിക്കുമെന്ന് ഗോവയിലെ സഹകരണ മന്ത്രി ദീപക് ധാവലിക്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.അതിനെ പിന്തുണച്ചാണു മുതിർന്ന ബിജെപി നേതാവ് കൂടിയായ ഫ്രാൻസിസ് ഡിസൂസ രംഗത്ത് വന്നത്.

ഇന്ത്യ ഇപ്പോൾ തന്നെ ഹിന്ദുരാജ്യമാണെന്ന് മാത്രമല്ല താനൊരു ക്രിസ്ത്യൻ ഹിന്ദു ആണെന്നും ഡിസൂസ കൂട്ടിച്ചേർത്തു.

‘മോദിജിയുടെ നേതൃത്വത്തിന്‍കീഴില്‍ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി വികസിക്കുമെന്ന്എനിക്കുറപ്പുണ്ട്’ എന്നുള്ള ഗോവയിലെ സഹകരണ മന്ത്രി ദീപക് ധാവലിക്കറിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.