നോമ്പുകാരനെ ചപ്പാത്തി തീറ്റിച്ച സംഭവം; നിർഭാഗ്യകരമെന്ന് കേന്ദ്രം

single-img
25 July 2014

10407643_842210165797009_6869915795995696580_n (1)നോമ്പുകാരനെ ചപ്പാത്തി തീറ്റിച്ച സംഭവം നിർഭാഗ്യകരമെന്ന് ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ്ങ്.രാജ്യസഭയിലാണു ഖേദപ്രകടനം നടത്തിയത്.എല്ലാ ജനവിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞു.സംഭവത്തില്‍ ഐ.ആര്‍.സി.റ്റി.സി കാറ്ററിംഗ് മാനേജര്‍ മഹാരാഷ്ട്ര സദന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു.

മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെയാണു 11 ശിവസേന എംപിമാര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്ചത്.