വാളകംകേസില്‍ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷിനും നുണപരിശോധന

single-img
24 July 2014

pilla-ganeshവാളകത്ത് അധ്യാപകന്റെ മലദ്വേരത്തില്‍ കമ്പിപ്പാര കയറ്റി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍.ബാലകൃഷ്ണപിള്ളയേയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ ഇരുവരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ ഉണ്ടായ പൊരുത്തക്കേടുകളെതുടര്‍ന്നാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരിക്കേറ്റ കൃഷ്ണകുമാറിന്റെ ഭാര്യ സിബിഐയോട് ആവശ്യമുന്നയിച്ചിരുന്നു.