സഹപാഠിയെ റാഗ് ചെയ്തത് ചോദ്യം ചെയ്ത എ‌ഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ പല്ല് സീനിയർ വിദ്യാർത്ഥികൾ അടിച്ചു കൊഴിച്ചു

single-img
24 July 2014

download (18)സഹപാഠിയെ റാഗ് ചെയ്തത് ചോദ്യം ചെയ്ത എ‌ഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ പല്ല് സീനിയർ വിദ്യാർത്ഥികൾ അടിച്ചു കൊഴിച്ചു. കോഴിക്കോട് മുക്കം എം.സി.ടി എഞ്ചിനിയറിംഗ് കോളേജിലാണ് സംഭവം . ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥി ശരത് ലാലിനാണ് മർദ്ദനമേറ്റത്.

 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം വർഷ വിദ്യാർത്ഥികളായ ഹരിശങ്കർ,​ ഫിലിപ്പ്,​ ജിഷിൻ,​നിതിൻ,​ കൃഷ്ണകുമാർ,​ തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.