വിതുര പെണ്‍വാണിഭക്കേസിലെ പ്രതിക്ക് കോട്ടയത്തെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

single-img
23 July 2014

rape victim_2_2_0വിതുര പെണ്‍വാണിഭക്കേസിലെ പ്രതി മനോഹരന് കോട്ടയത്തെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആദ്യഘട്ടത്തില്‍ പരിഗണിച്ച കേസിലെ പ്രതിയാണ് മനോഹരന്‍. നടന്‍ ജഗതി ശ്രീകുമാര്‍ ഉള്‍പ്പെട്ട ഈ കേസിലെ രണ്ടാം പ്രതിയാണിയാള്‍. 25000 രൂപ കോടതിയില്‍ കെട്ടിവച്ച് പ്രതിക്ക് ഉപാധികളോടെയാണ് ജഡ്ജി എസ്.ഷാജഹാന്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് മനോഹരന്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്.