ബംഗളൂരില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ സ്‌കൂള്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തു

single-img
23 July 2014

chairmen_pic_bigബംഗളൂരു വിബ്ജിയോര്‍ ഹൈസ്‌ക്കൂളില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ റുസ്തം ഖെരാവാലായെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളിലാണ് അറസ്റ്റെന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ രണ്ടിന് വിദ്യാര്‍ഥിയായ ആറ് വയസുകാരിയെ സ്‌കൂളിലെ കായിക വിഭാഗം അധ്യാപകനും വെറൊരു ജീവനക്കാരനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്.