കുട്ടികളെ കടത്തിയ സംഭവത്തില്‍ അനാഥാലയത്തിനെതിരേ കേസെടുക്കും

single-img
23 July 2014

manushyaജാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച സംഭവത്തില്‍ അനാഥാലയത്തിലെ മാനേജ്‌മെന്റിന്റെ അറിവോടെയാണ് കുട്ടികളെ കടത്തിയതെന്നും അതുകൊണ്ടു അനാഥാലയത്തിനെതിരെ കേസെടുക്കുമെന്നും ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ഏഴംഗ ക്രൈബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന്റെ ഭാഗമായി
മുക്കം അനാഥാലയം സന്ദര്‍ശിച്ചത്. കുട്ടികളുടെ മൊഴിയെടുത്ത സംഘം, ഏതു സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ടുവന്നതെന്നും അന്വേഷിച്ചു. തുടര്‍ന്ന് കുട്ടികളെ എത്തിച്ചത് മാനേജ്‌മെന്റിന്റെ അറിവോടെയാണെന്ന് കണെ്ടത്തിയതിനെ തുടര്‍ന്നാണ് അനാഥാലയത്തിനെതിരേ കേസെടുക്കാന്‍ തീരുമാനമായത്.