പ്ലസ്ടു സ്‌കൂളുകളില്‍ 379 അധികബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം

single-img
23 July 2014

kerala-higher-secondaryപ്ലസ് ടു സ്‌കൂളുകളില്‍ 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ പുതിയ സ്‌കൂളുകളടക്കം ആകെ 699 ബാച്ചുകളാണ് ഇതുവരെ അനുവദിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധ്യാപകബാങ്കില്‍ നിന്നാണ് നിയമനം. അതേസമയം, പുതിയ ബാച്ചുകളിലേക്ക് സ്ഥിരനിയമനമില്ല. 40 കുട്ടികളെങ്കിലും ഇല്ലാത്ത ബാച്ചുകള്‍ക്ക് അനുമതി നല്‌കേണെ്ടന്നും തീരുമാനിച്ചിട്ടുണ്ട്. പ്ലസ്ടു സ്‌കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും പ്ലസ്ടു അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.