പെരുമാറ്റം ശരിയല്ലാത്തതിനാലാണ് തമ്പാന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ആര്‍.ചന്ദ്രശേഖരന്‍

single-img
23 July 2014

Chandrasekharanപദവിക്ക് അനുസരിച്ചുള്ള പെരുമാറ്റമുണ്ടാകാത്തതിനാലാണ് പ്രതാപ വര്‍മതമ്പാന് ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.

ഭാരതത്തിലെ മഹാപ്രസ്ഥാനമായ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പൊതുജനങ്ങളോട് ബഹുമാനവും സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള ആദരവും ഉണ്ടാകണം. തമ്പാന്‍ വാക്കുകളിലും പ്രവര്‍ത്തികളിലും അത് നഷ്ടപ്പെടുത്തിയതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമാക്കിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സോണിയ ഗാന്ധി കൊല്ലത്തുവന്നപ്പോള്‍ ഏറെപറഞ്ഞത് കശുവണ്ടി മേഖലയെക്കുറിച്ചാണ്. ഈ മേഖലയില്‍നിന്ന് വളര്‍ന്നുവന്ന പുതിയ പ്രസിഡന്റ് വി.സത്യശീലന്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.