തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി സാനിയ മിര്‍സ

single-img
22 July 2014

sania-mirza-latest-photos3പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സയെ തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. തെലുങ്കാനയിലെ വ്യവസായികളുമായുള്ള മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഉത്തരവടങ്ങിയ കത്തും ഒരു കോടിയുടെ ചെക്കും സാനിയയ്ക്ക് കൈമാറി.

സാനിയ ഒരു യഥാര്‍ഥ ഹൈദരാബാദിയാണെന്നും തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ അഭിമാനമുണ്‌ടെന്നും റാവു അഭിപ്രായപ്പെട്ടു. ലോക ടെന്നീസ് ഡബിള്‍സില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന സാനിയ ഉടന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.