ഹമാസ് തിരിച്ചടിച്ചുതുടങ്ങി; പ്രത്യാക്രമണത്തില്‍ 40 ഇസ്രയേലി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

single-img
22 July 2014

Isrgggaelഗാസയ്ക്ക് സമീപം ടെല്‍-അവീവില്‍ നടന്ന രൂക്ഷ യുദ്ധത്തില്‍ 40 ഇസ്രയേലി ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇതില്‍ തിങ്കളാഴ്ച മാത്രം പതിനഞ്ചിനു മുകളില്‍ ഇസ്രയേലി ഭടന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഹമാസ് അറിയിച്ചു. ഒരു ഇസ്രയേലി മെര്‍ക്കോവ-4 ടാങ്കും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ടെല്‍-അവീവ്, യാവ്‌നെ, ഗദര എന്നിവിടങ്ങളില്‍ നിന്നും ഹമാസ് റോക്കറ്റുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിച്ചതായും പ്രസ്സ് ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്ക് കടന്നുവരുന്ന ഇസ്രയേലി ഭടന്‍മാരുടെ ശവകല്ലറകളാകും ഇനി അവിടെ ഉയരുകയെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനൈഹ് ഗാസയില്‍ പറഞ്ഞു. പതിനാല് ദിവസത്തെ ഇസ്രയേലി ആക്രമണത്തില്‍ 600 പാലസ്തീന്‍കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ശചയ്തതായാണ് കണക്ക്.