രാജ്യത്ത് ഭക്ഷണശാലകളിലുടെ വിറ്റഴിക്കപ്പെടുന്ന 20 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തത് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
21 July 2014

download (1)രാജ്യത്തെ ഭക്ഷണശാലകളിലുടെ വിറ്റഴിക്കപ്പെടുന്ന 20 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തതോ മായംകലര്‍ന്നതോ ആണെന്ന് കേന്ദ്ര സര്‍ക്കാര്‍.

 

2013-14 കാലയളവില്‍ പരിശോധനയ്ക്കായി എടുത്ത 46283 ഭക്ഷണസാമ്പിളുകളില്‍ 9265 എണ്ണവും നിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. സര്‍ക്കാറിന്റെ വിവിധ ലബോറട്ടറികളില്‍നിന്ന് ലഭിച്ച പരിശോധനാ ഫലം ക്രോഡീകരിച്ച് ആരോഗ്യവകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പാലുത്പന്നങ്ങള്‍, പച്ചക്കറി, എണ്ണ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും പരിശോധിച്ചവയില്‍പ്പെടും.

 

ഉത്തര്‍പ്രദേശാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വിതരണംചെയ്യുന്നതില്‍ മുന്‍പില്‍. ഇവിടെനിന്ന് ശേഖരിച്ച 1919 സാമ്പിളുകള്‍ നിലവാരമില്ലാത്തതെന്ന് കണ്ടെത്തി. 4.47 കോടിരൂപ പിഴ ഈടാക്കുകയും ചെയ്തു. മഹാരാഷ്ട്ര, ഹരിയാണ, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷണശാലകളിലും നിലവാരമില്ലാത്ത വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്.