ഹോളിവുഡ് നടി സ്കൈ മെക്കോള്‍ മരിച്ചനിലയില്‍

single-img
21 July 2014

140720124521-01-bartusiak---restricted-horizontal-galleryഹോളിവുഡ് നടിയായ സ്കൈ മെക്കോളിനെ (21 )മരിച്ച നിലയില്‍ കണ്ടെത്തി . മരണ കാരണം വ്യക്തമല്ല . അമ്മയായ ഹെലന്‍ മെക്കോളാണ് വിവരം പോലീസില്‍ അറിയിച്ചത്.താന്‍ വീട്ടിലെത്തിയപ്പോള്‍ സ്കൈ മെക്കോള്‍ കിടപ്പുമുറിയില്‍ ചലനമറ്റ നിലയിലായിരുന്നെന്നും തന്റെ മകള്‍ ചെറുപ്പത്തിലെ ഒരു അപസ്മാര രോഗിയായിരുന്നെന്നും അമ്മയായ ഹെലന്‍ മെക്കോള്‍ പോലിസിനെ അറിയിച്ചു . എന്നാല്‍ പോലിസ് ഇത് വിശ്വസിക്കാന്‍ തയ്യറായില്ല.

‍1999 ല്‍ പുറത്തിറങ്ങിയ “ദി സൈടര്‍ ഹൌസ് റൂള്‍സ്” എന്ന ചിത്രത്തിലൂടെ 6 – ം വയസ്സില്‍ അഭിനയജീവിതമാരംഭിച്ച സ്കൈ മെക്കോള്‍ , 2000 ലെ “ പേട്രിയോട്ട് ” എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. ചിത്രത്തില്‍ മെല്‍ ഗിബ്സെന്റെ മകളായിട്ടായിരുന്നു സ്കൈ മെക്കോള്‍ അഭിനയിച്ചത്.2012-ല്‍ പുറത്തിറങ്ങിയ ‘സിക്ക് ബോയി’യാണ് അവസാനചിത്രം.