ഷക്കീറ 10 കോടി ഫേസ്ബുക്ക് ലൈക്കുമായി ഗിന്നസിലേക്ക്

single-img
19 July 2014

Shakira_ലോകത്തിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്ക് നേടുന്ന താരമെന്ന ബഹുമതി പോപ്പ് താരം ഷക്കീറക്ക്. 10 കോടി ഫേസ്ബുക്ക് ലൈക്കുമായി മറ്റ് സെലിബ്രിറ്റികളെ ബഹുദൂരം പിന്താള്ളിയാണ് ഷക്കീറ ഗിന്നസ് ലോകറെക്കോർഡ് കരസ്ഥമാക്കിയത്. ബ്രസീൽ ലോകകപ്പിന്റെ അവസാന ദിവസം മറക്കാന സ്റ്റേഡിയത്തിൽ വെച്ച് എടുത്ത തന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഷക്കീറ ഈ നഴിക കല്ലില്ലേക്ക് നടന്ന് കയറിയത്.

ആ ഒരൊറ്റ ചിത്രം തന്നെ 4 ദിവസം കൊണ്ട് 35 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഈ നേട്ടത്തിന് തന്നെ അർഹയാക്കിയ തന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് അവർ നന്ദി അറിയിച്ചു. ഫേസ്ബുക്കിന്റെ വരവോട് കൂടിയാണ് സ്റ്റേജും ശ്രോതാക്കളും തമ്മിലുള്ള ദൂരം കുറഞ്ഞത്.

സോഷ്യൽ മീഡിയകളിലൂടെ തനിക്ക് തന്റെ ആരാധകരുമായി തുറന്ന് സംവധിക്കാനുള്ള അവസരം ലഭിച്ചത്. ജീവിതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ അപ്പപ്പോൾ തന്നെ ആരധകരിൽ എത്തിക്കാനും സാധിച്ചതായി അവർ കൂട്ടിച്ചേർത്തു.