അധികാരത്തിലേറിയ ശേഷം ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ മോഡിക്ക് മൗനം:കോൺഗ്രസ്

single-img
19 July 2014

_75047784_modi-gettyചൈനയുടെ ഇന്ത്യൻ അതിർത്തി കൈയ്യേറ്റത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം തുടരുന്നതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്.  ബ്രിക്സ് സമ്മേളനത്തിൽ വെച്ച് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി വിവരങ്ങൾ ധരിപ്പിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

മോഡി അധികാരത്തിൽ വരുന്നതിന് മുൻപ് ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ യു.പി.എ. സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. അധികാരത്തിൽ എത്തിയ ശേഷം അതിർത്തി തർക്കത്തെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.

അധികാരത്തിൽ വരുന്നതിന് മുൻപ് പറഞ്ഞതെല്ലാം അധികാരത്തിലേറിയ ശേഷം മോഡി തൃണവൽ ഗണിക്കുന്നത് ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.