ജി. കാര്‍ത്തികേയനെ പോലെ ഒരു നേതാവിനെ സ്പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ സുധാകരന്‍

single-img
19 July 2014

download (12)ജി. കാര്‍ത്തികേയനെ പോലെ ഒരു നേതാവിനെ സ്പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ സുധാകരന്‍ . പാര്‍ട്ടിയിലോ സര്‍ക്കാരിലോ അദ്ദേഹത്തിന് ഉചിതമായ സ്ഥാനം നല്‍കണം എന്നും കാര്‍ത്തികേയന്റെ പാരമ്പര്യവും പരിചയവും പാര്‍ട്ടിക്ക് നല്‍കിയ സംഭാവനയും പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് സ്ഥാനത്തിനും അര്‍ഹനാണ് എന്നും കെ സുധാകരന്‍ പറഞ്ഞു .

 

പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാര്‍ത്തികേയനെ പോലെ ഒരാള്‍ക്ക് സ്പീക്കറുടെ ചില്ലുകൊട്ടാരത്തില്‍ എത്രകാലം ഇങ്ങനെ ഇരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ സജീവമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും അടങ്ങുന്ന പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.