മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുണ്ടെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി

single-img
19 July 2014

download (9)മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുണ്ടെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ യാതൊരു ഗ്രൂപ്പ് തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മന്ത്രിസഭാ പുന:സംഘടന ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ മാസം 24 ന് ഡൽഹിയിലെത്തും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ കണ്ടെത്തുന്നതും ഉൾപ്പടെയുള്ള വിഷയം ഹൈക്കമാൻഡുമായി അദ്ദേഹം ചർച്ചചെയ്യും.