കര്‍ണ്ണാടകത്തിലെ തുടര്‍പീഡനങ്ങളെക്കുറിച്ച് നിയമസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ഉറങ്ങി

single-img
19 July 2014

Tamil_News_945dgfhbdgf853829384കര്‍ണ്ണാടകത്തില്‍ നടക്കുന്ന തുടര്‍ പീഡനങ്ങ്ലെക്കുറിച്ചും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമണങ്ങളെക്കുറിച്ചും നിയമസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയായ സിദ്ധരാമൈയ്യ ഉറങ്ങി.സംസ്ഥാനത്തെ ഒരു സ്വകാര്യ ചാനലാണ് വെള്ളിയാഴ്ച്ച സംഭവസമയത്ത് മുഖ്യമന്ത്രി നിയമസഭയില്‍ ഉറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടത്.

കര്‍ണ്ണാടകത്തില്‍ അടുത്തിടെ ആറ് വയസ്സുകാരി അദ്ധ്യാപകനാലും , 22 കാരിയെ ഒരു സംഘം ചെറുപ്പക്കാരും ചേര്‍ന്ന് പീഡനത്തിനിരയക്കിയിരുന്നു . ഇതിനെതിരെ സംസ്ഥനത്തെ ജനങ്ങല്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇതിനെതിരെ നടപടിയെടുക്കാന്‍ ഭരണകക്ഷിയോട് ആവശ്യപ്പെട്ടത്. ഈ സമയത്താണ് സംസ്ഥാന മുഖ്യമന്ത്രിയായ സിദ്ധരാമൈയ്യ നിയമസഭയിലെ കസ്സേരയിൽ ഇരുന്നുറങ്ങുന്നതായി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ വ്യക്ത്മായത്.

എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിക്കുകയും സംഭവസമയത്ത് താന്‍ പ്രതിപക്ഷത്തിന്റെ വാദം ശ്രദ്ധിക്കുകയുമായിരുന്നു മാധ്യമങ്ങളെ അറിയിച്ചു.