‘ഓപ്പറേഷന്‍ സേഫ് കേരള’ 174 വൃത്തിഹീനമായ ഹോട്ടലുകള്‍ പൂട്ടി

single-img
18 July 2014

download (1)സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം സൂക്ഷിക്കുകയും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ 174 ഹോട്ടലുകള്‍ ഇതുവരെ പൂട്ടി. ‘ഓപ്പറേഷന്‍ സേഫ് കേരള’ എന്നപേരില്‍ ആയിരുന്നു പരിശോധന നടത്തിയത് . 5401 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ആഴ്ചകള്‍ പഴക്കമുള്ള മത്സ്യവും മാംസവും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

 

 

പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. പരിശോധനയിൽ നിരവധി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെ ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.