കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്തു തടവുകാരെ വിട്ടയയ്ക്കും

single-img
18 July 2014

Kannur-Central-Jailകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു വരുന്ന പത്തുപേരെ മോചിപ്പിക്കാന്‍ ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തു. 22 പേര്‍ക്കു പരോള്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗത്തിലാണു തീരുമാനം. മോചിപ്പിക്കാന്‍ ശിപാര്‍ശ ചെയ്ത പത്തു പേരില്‍ നാലു പേര്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരാണ്. അഞ്ചു പേര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ കുറ്റം ചെയ്തവരും സ്ഥിരം കുറ്റവാളികളല്ലാത്തവരുമാണ്. ഒരാളെ പ്രായാധിക്യംകൊണ്ടാണു പരിഗണിച്ചത്. ജീവപര്യന്തക്കാര്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയവരാണ്.