യു.പി. യിൽ ഡെൽഹി മോഡൽ കൂട്ടമാനഭംഗത്തിന് ശേഷം കൊല; പ്രതികൾ പോലീസുകാർ

single-img
18 July 2014

Lucknow1ലക്നൗവിൽ 32 കാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത് ബന്ധപ്പെട്ട് രണ്ട് പോലീസ്കാരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. മോഹൻലാൽഗഞ്ച് ഇൻസ്പെക്റ്റർ കമറുദ്ദീനും സബ് ഇൻസ്പെക്റ്റർ എം.എൽ.വെർമയുമാണ് സസ്പെൻഷനിലായത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ സന്ദർശനം നടത്തുന്ന ജബ്രുവാലി ഗ്രാമത്തിന്റെ 8 കിലോമീറ്റർ അടുത്താണ് സംഭവം നടന്നത്. മാനഭംഗപ്പെടുത്തിയ ശേഷം യുവതിയുടെ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങൾ ഛേദിച്ച് നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദ്ദേഹം കാണപ്പെട്ടത്. പ്രതികൾ കിരാതമായ രീതിയിലാണ് യുവതിയെ കൊന്നിരിക്കുന്നത്.

നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ രണ്ട് പേരും ചേർന്ന് സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി അരും കൊല നടത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് യുവതിയുടെ ഗുഹ്യഭാഗത്തിൽ മൂർച്ചയുള്ള ആയുധം കുത്തി കേറ്റിയിരുന്നു. യുവതിയുടെ ചെരുപ്പുകളും വസ്ത്രവും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. മോഹൻലാൽഗഞ്ചിനടുത്തുള്ള ഒരു സ്കൂൾ പരിസരത്ത് നിന്നും വ്യാഴാഴിച്ച് രാവിലെ 6:30 ന് ഒരു ഗ്രാമീണൻ ശവ ശരീരം ആദ്യമായി കണ്ടത്.

പോലീസുകാർ ഉൾപെട്ട കേസായത് കൊണ്ട് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗൗരവത്തോടെയാണ് ഈ കേസിനെ കാണുന്നത്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഡി.ജി.പി യുടേയും മറ്റു ഉദ്ദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ മൂന്ന് ടീമുകൾ നിർമ്മിച്ചതായി സീനിയർ എസ്.പി.പ്രവീൺ കുമാർ പറഞ്ഞു.

ഡിസംബർ 16 ഡെൽഹിയിൽ നടന്ന കൂട്ടമാനഭംഗത്തിന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സംഭവവും. സംഭവത്തെ തുടർന്ന് പ്രതിഷേതം ശക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 55% കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.