മുംബൈയില്‍ ബഹു നില കെട്ടിടത്തിനു തീ പിടിച്ചു

single-img
18 July 2014

201407181147524442_Major-fire-breaks-out-at-Laxmi-Industrial-Estate-building-on_SECVPF.gifമുംബൈ : മുംബൈയിലെ അന്ധേരിയില്‍ ബഹു നില കെട്ടിടത്തിനു തീ പിടിച്ചു. സഥലത്തെ പ്രമുഖ വാണിജ്യ സ്ഥാപനമായ ലോട്ടസ് ബിസിനസ് പാര്‍ക്ക് എന്ന 22 നില കെട്ടിടത്തിന്റെ 20 ,21 നിലകളിലാണ് തീ പിടിച്ചതു.സ്ഥാപനത്തിന്റെ 22 നിലകളിലായി നിരവധി ഓഫീസുകളാണ് സ്ഥിതി ചെയ്യുന്നത്.

ഇതെ തുടര്‍ന്നു ലോട്ടസ് പാര്‍ക്കില്‍ നിന്നും ആളുകളെപൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി തിക്കും തിരക്കുംകൂട്ടി ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ വേറെ ആലപായങ്ങളൊന്നും തന്നെയില്ല . തീയണക്കാനായി അഗ്നിശമനസേനയും 12 വാഹനങ്ങാളിലായി എത്തിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര താരങ്ങളായ രാകേഷ് റോഷന്റെയും അജയ് ദേവ്ഗ്ഗണ്ണിന്റെയും കാര്യാലയങ്ങള്‍ ലോട്ടസ് ബിസിനസ് പാര്‍ക്കില്‍ സ്ഥിതിചെയ്യുന്നതായും റിപോര്‍ട്ടുകളുണ്ട്.