തെക്ക് ചൈനീസ് കടലിൽ കടൽ കൊള്ളക്കാർ പിടിമുറുക്കുന്നു

single-img
17 July 2014

seaക്വാലാലമ്പൂർ: തെക്ക്-കിഴക്കൻ ഏഷ്യൻ സമുദ്രാതിർത്തിയിൽ വെച്ച് കൊള്ളക്കാർ മലേഷ്യയുടെ എണ്ണക്കപ്പൽ കൊള്ളയടിച്ചു. ബുധനാഴിച്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എം.ടി. ഓറിയന്റൽ ഗ്ലോറിയെന്ന ടങ്കറാണ് തെക്ക് ചൈനീസ് കടലിൽ വെച്ച് കൊള്ളയടിക്കപ്പെട്ടത്.

എണ്ണമൊത്തം കൊള്ളയടിച്ച ശേഷം കപ്പലിന്റെ എഞ്ചിനും മറ്റ് ഉപകരണവും കേടുവരുത്തുകയും ചെയ്തു.
തെക്ക് ചൈനീസ് കടലിൽ വെച്ചുള്ള കൊള്ളയടി രൂക്ഷമായിരിക്കുകയാണ്. ഈ മസാദ്യം ഒരു സിംഗപ്പൂർ എണ്ണക്കപ്പൽ കൊള്ളയടിച്ചിരുന്നു.