പൂവാലന്മാർ കരുതി ഇരുന്നോളൂ.ഓപ്പറെഷൻ കുബേരയ്ക്ക് പിന്നാലെ പൂവാലന്മാരെ പൊക്കാൻ ഓപ്പറെഷൻ പൂവാലൻസുമായി കേരളാ പോലീസ്  

single-img
17 July 2014

Eve-teasingഓപ്പറെഷൻ കുബേരയ്ക്ക് പിന്നാലെ പുതിയ ദൗത്യവുമായി കേരള പോലീസ് എത്തിയിരിക്കുകയാണു.ഓപ്പറേഷൻ പൂവാലൻ.സ്കൂളുകള്‍ക്ക് മുന്നിലും ബസ് സ്റ്റോപ്പുകളിലും പെണ്‍കുട്ടികളെ ശല്ല്യം ചെയ്യുന്ന പൂവാലന്മാരുടെ എണ്ണം പെരുകിയതിനെ തുടർന്നാണു പോലീസിന്റെ പുതിയ നടപടി

പൂവാലന്‍മാരെക്കുറിച്ച് ക്രൈം സ്റ്റോപ്പറിലൂടെയും മറ്റു നമ്പറുകളിലൂടെയും ദിനം പ്രതി നിരവധി പരാതികള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ റൂറല്‍ എസ്പി സതീഷ് ബിനോ, ഡിവൈഎസ്പി വി.കെ. സനില്‍ കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് പൂവാലന്മാരെ പൊക്കാൻ തുടങ്ങിയത്.

ലുങ്കിയിലും ഷർട്ടിലുമൊക്കെയാകും പോലീസുകാർ പൂവാലൻസ് വേട്ടയ്ക്ക് എത്തുക.വനിത പോലീസുകാർ ചിലപ്പോൾ അടിപൊളി ചുരിദാറിലും എത്തും.ഹൈസ്കൂളും പ്ലസ്ടുവുമുള്ള സ്കൂളുകള്‍ക്ക് മുന്നിലും കോളേജുകൾക്ക് മുന്നിലും ബസ് സ്റ്റോപ്പുകളിലും പൂവാൽന്മാരെ പൊക്കാൻ പോലീസ് എത്തും.

കൗമാരക്കാരായ പൂവാലന്മാരാണു മിക്കപ്പോഴും പോലീസ് പിടിയിലാകുക.ലൈസൻസ് പോലും ഇല്ലാതെ ബൈക്കിലാകും കൗമാരക്കാരായ പൂവാൽന്മാരുടെ വിളയാട്ടം.ഏഴോളം സ്കൂളുകള്‍ക്കു മുന്നില്‍ ചൊവ്വാഴ്ച പോലീസ് നടത്തിയ ഓപ്പറേഷനില്‍ 20 പൂവാലന്‍മാരാണ് മഫ്തി പോലീസിന്റെ പിടിയിലാത്. ഇതില്‍ പ്രായപൂര്‍ത്തിയായ ഒമ്പതു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ബാക്കിയുള്ളവരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി മുന്നറിയിപ്പു നല്‍കി വിട്ടയച്ചു. അഞ്ച് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വൻ തുക പിഴയായി അടച്ചാൽ മാത്രം പിടിച്ചെടുത്ത വാഹനങ്ങൾ വിട്ട് നൽകൂ