മന്ത്രിയ്ക്ക് ഐസ്ക്രീം കിട്ടിയില്ല;ഉദ്യോഗസ്ഥർക്ക് നോട്ടീസ്

single-img
17 July 2014

6A3D9D2A45766BFE9B509986C45373ഉച്ചഭക്ഷണത്തിനു മന്ത്രിയ്ക്ക് ഐസ്ക്രീം നൽകാത്തതിനു ഉദ്യോഗസ്ഥർക്ക് നോട്ടീസ്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു ഐസ്ക്രീം കിട്ടാത്തതിനാണു പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയറന്മാർക്ക് നോട്ടീസ് നൽകിയത്

എന്‍.സി.പി യുടെ സമ്മേളനത്തിന് പോകുന്നതിനിടെയാണ് സംഭവം. ഉച്ച ഭക്ഷണത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റെസ്റ്റോറന്‍ഡില്‍ കയറിയ മന്ത്രിക്ക് ഭക്ഷണം കഴിഞ്ഞ് ഐസ്‌ക്രീം കിട്ടിയില്ല.
ഐസ്ക്രീം ലഭിക്കാത്തതിനാൽ മന്ത്രിയുടെ അനുയായികൾ കളക്ടർക്ക് പരാതി നൽകുക ആയിരുന്നു.തുടർന്നാണു ഉദ്യോഗസ്ഥർക്ക് നോട്ടീസ് ലഭിച്ചത്