ഡാമുകൾ കേരളത്തിന്റേത് തന്നെ ഉമാഭാരതി

single-img
17 July 2014

36898Uma-Bharathiതമിഴ്‌നാട് ഉടമസ്ഥാവകാശം ഉന്നയിച്ച കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളുടെ ഉടമകള്‍ കേരളം തന്നെയാണെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി.സി. എന്‍. ജയദേവന്‍ എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഉമാഭാരതി ലോകസഭയില്‍ ഡാമുകള്‍ കേരളത്തിന്റെ ഉടമസ്ഥതയിലാണെന്ന് മറുപടി നല്‍കിയത്.

നാഷണല്‍ രജിസ്റ്റര്‍ ഒഫ് ലാർജ് ഡാംസ് എന്ന വെബ്‌സൈറ്റില്‍ മുല്ലപ്പെരിയാര്‍ ഉള്‍പെടെയുള്ള നാല് അണക്കെട്ടുകളും കേരളത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഉമാഭാരതി വിശദീകരിച്ചു.

ഡാമുകളുടെ നടത്തിപ്പ് ചുമതല തമിഴ്‌നാടിനായിരിക്കുമെന്നും അവര്‍ തന്നെ ആയിരിക്കും ഡാമുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതെന്നും ഉമാഭാരതി ലോകസഭയില്‍ അറിയിച്ചു