ആറന്മുള വിമാനത്താവള പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി

single-img
17 July 2014

oommen chandyആറന്മുള വിമാനത്താവള പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി കെ. എം. മാണി ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കണമെന്ന് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് നിയസഭയില്‍ പ്രത്യേക സബ്മിഷനായി എം. എ. ബേബി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയപ്പോളാണ് ഉമ്മന്‍ ചാണ്ടി പദ്ധതിയെ അനുകൂലിക്കുന്നതായി പറഞ്ഞത്.

പദ്ധതി നിയപരവും പരിസ്ഥിതി സൗഹാര്‍ദപരവുമാണെങ്കില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും പദ്ധതിയെ പിന്‍തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിലവിലെ നിയമതടസങ്ങള്‍ കമ്പനി മറികടന്നു സര്‍ക്കാറിനെ സമീപിക്കുകയാണെങ്കില്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.