കെ.എസ്.ആര്‍.ടി.സി. യുടെ അനാസ്ഥമൂലം വോള്‍വോ ബസ്സുകളെ യാത്രക്കാര്‍ കൈയ്യൊഴിയുന്നു

single-img
17 July 2014

ksrtc-garuda-volvoകൊച്ചി: കെ.എസ്.ആര്‍.ടി.സി. യുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകളെ യാത്രക്കാര്‍ കൈയ്യൊഴിയുന്നു.എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന് നാല് ബസ്സുകളും കെ.എസ്.ആര്‍.ടി.സി. യുടെ രണ്ട് ബസ്സുകളുമാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിരലിലെണ്ണാന്‍ പോലും യാത്രക്കാരില്ലാതെയാണ് വോള്‍വോ ബസ്സുകള്‍ സര്‍വീസ് നടത്തിയത്.

മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകളില്‍ ബാംഗ്ലൂരേക്ക് കര്‍ണാടക 1,000 രൂപയും കെ.എസ്.ആര്‍.ടി.സി. 1,116 രൂപയുമാണ് ഈടാക്കുന്നത്. കമ്പിളിയും വെള്ളവും കര്‍ണാടക ലഭ്യമാക്കുമ്പോള്‍ പച്ചവെള്ളം പോലും, കൂടുതല്‍ ചാര്‍ജ് ഈടാക്കുന്ന കെ.എസ്.ആര്‍.ടി.സി. നല്‍കുന്നില്ല.