എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു

single-img
16 July 2014

imagesഎൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു. കന്യാകുമാരി സ്വദേശികളായ ജഗൻ, ശെൽവരാജ്, സുരേഷ്, അഴകേശൻ, മനു എന്നിവരെയാണ് വളപട്ടണം കോസ്‌റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തിയത്.അഴീക്കൽ തീരത്ത് നിന്ന് 11.57 നോട്ടിക്കൽ മൈൽ അകലെയായി കുടുങ്ങിയ ‘സെന്റ് നിക്കോളാസ് ” ബോട്ട് കരയിലെത്തിച്ചു.

 

കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ നിന്നു കർണാടകയിലേക്ക് തിരിച്ച അഞ്ചു ഫൈബർ ബോട്ടുകളിലൊന്നാണിത്. ആയിക്കര കടപ്പുറത്തെത്തിയ സംഘത്തെ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് അധികൃതരും തീരദേശ പൊലീസും ചേർന്ന് പിടികൂടി താക്കീത് ചെയ്‌തു വിട്ടിരുന്നു. കടൽ പ്രക്ഷുബ്‌ധമാണെന്ന മുന്നറിയിപ്പും നൽകി. എന്നാൽ വിട്ടയച്ച് മണിക്കൂറുകൾക്കകം ബോട്ട് ആഴക്കടലിൽ കുടുങ്ങിയതായി വിവരം ലഭിക്കുകയായിരുന്നു.