റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മന്ത്രി സദാനന്ദ ഗൗഡ ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്കും

single-img
15 July 2014

images (4)റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മന്ത്രി സദാനന്ദ ഗൗഡ ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്കും. കേരളത്തെ റെയില്‍ ബജറ്റില്‍ അവഗണിച്ചു എന്ന ആരോപണത്തോട് സദാനന്ദ ഗൗഡ ഇന്ന് മറുപടിയില്‍ പ്രതികരിക്കും.

 

മലയാളം അറിയുന്ന സദാനന്ദ ഗൗഡ കേരളത്തോട് നീതി കാണിച്ചില്ലെന്ന് സംസ്ഥാനത്തെ എംപിമാര്‍ ഇന്നലെ നടന്ന ചർച്ചയിൽ കുറ്റപ്പെടുത്തി. പാലക്കാട് കോച്ച് ഫാക്ടറിക്കായുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

 

പാലക്കാട് തിരുവനന്തപുരം ഡിവിഷനുകള്‍ വിഭജിക്കരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. അതേസമയം റെയില്‍വേ സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ ഇടതുപക്ഷം പ്രതിഷേധിച്ചു. റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു ശേഷം പൊതുബജറ്റ് ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക.