കേരളത്തിന്റെ റെയിൽവേ വികസനത്തിന് സമിതിയെ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

single-img
15 July 2014

downloadകേരളത്തിന്റെ റെയിൽവേ വികസനം ചർച്ച ചെയ്യുന്നതിന് സമിതിയെ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. സമിതിയിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റേയും ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.

 

ഭൂമി ഏറ്റെടുക്കൽ,​ പുതിയ പാത,​ വൈദ്യുതീകരണം,​ പുതിയ പദ്ധതികൾ എന്നിവ സംബന്ധിച്ചാവും സമിതി ചർച്ച ചെയ്യുക. ഇതിനായി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കും.

 

അതേസമയം ബഡ്ജറ്റിൽ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല എന്നും കേരളത്തിൽ ഭൂമിയേറ്റെടുക്കലാണ് റെയിൽവേയുടെ വികസനത്തിന് തടസം എന്നും റെയിൽവേ മന്ത്രി പറഞ്ഞു . കർണാടകം ഭൂമി വിട്ടു നൽകുന്നത് പോലെ ഭൂമി നൽകാൻ കേരളവും തയ്യാറാവണം എന്നും അങ്ങനെ എങ്കിൽ പുതിയ ട്രെയിനുകൾ കേരളത്തിന് അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.