ബില്ല് ക്ലിന്റണ്‍ നാളെ ജയ്പുരില്‍

single-img
15 July 2014
Bill Clintonമുന്‍ യു.എസ്. പ്രെസിഡെന്റ് ബില്ല് ക്ലിന്റണ്‍ നാളെ രാജസ്ഥാന്റെ തലസ്ഥ്നമായ ജയ്പുരില്‍ വരുന്നു.  മനുഷ്യ ക്ഷേമപ്രവര്‍ത്തന സംഘടനയായ “അക്ഷയ പാത്ര“യുടെ സ്കൂള്‍ കുട്ടികള്‍ ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണു അദ്ദേഹം വരുന്നത്.
    ജയ്പുരിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കു ഉച്ചഭക്ഷണം നല്‍കുന്ന സംഘടനയാണു  “അക്ഷയ പാത്ര“.  ക്ലിന്റണ്‍ നാളെ പദ്ധതിയില്‍  പങ്കെടുത്തശെഷം പാചകശ്ശാല സന്ദര്‍ശ്ശിക്കുമെന്നു സംഘടനയുടെ വക്താവ് അറിയിച്ചു.
അതു കഴിഞ്ഞ് വ്യായാഴ്ച ക്ലിന്റണ്‍ ലക്നൌവിലെ സ്കൂളുകൾ സന്ദർശ്ശിക്കും.
“ക്ലിന്റണ്‍ ഫൌണ്ടെഷന്‍“  എന്ന സംഘടനയുടെ ക്ഷേമപ്രവര്‍ത്തനത്തിന്റെ ഭാഗമായി് വിയറ്റ്നാം , ഇന്റോനേഷ്യ , ഓസ്ട്രേലിയ എന്നീ രാജ്യങ് ളിലേക്കുള്ള യാത്രാ മദ്ധ്യെയാണു അദ്ദേഹം രാജ്യത്തെത്തുന്നത്.