മദനിയെ കാണാന്‍ അനുമതി; സൂഫിയ മദനിയുടെ ഹര്‍ജി ഇന്നു പരിഗണിക്കും

single-img
14 July 2014

sufiya madaniകര്‍ണ്ണാടകയില്‍ ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ അനുമതി തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി കൊച്ചി എന്‍ഐഎ കോടതി ഇന്നു പരിഗണിക്കും. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ത്ത സൂഫിയയ്ക്ക് എറണാകുളം വിട്ടുപോകരുതെന്നു കോടതി ഉത്തരവുണ്ട്. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം.