ശ്വേതാ മേനോൻ ഡോക്ടറുടെ വേഷത്തിൽ എത്തുന്നു

single-img
14 July 2014

images (2)ശ്വേതാ മേനോൻ ഡോക്ടറുടെ വേഷത്തിൽ എത്തുന്നു. നവാഗതനായ കെ.പി.തിലകരാജ് സംവിധാനം ചെയ്യുന്ന മഴയറിയാതെ എന്ന സിനിമയിലാണ് ശ്വേത ഒരു ഹോമിയോ ‌ഡോക്ടറുടെ വേഷത്തിൽ എത്തുന്നത്.

 

സ്കൂൾ വിദ്യാർത്ഥിയായ മകനൊപ്പം ജീവിക്കുന്ന സാമൂഹ്യ പ്രവർത്തക കൂടിയായാണ് ശ്വേതയുടെ കഥാപാത്രം. കലാഭവൻ മണി ശ്വേതയുടെ ഭർത്താവിന്റെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നു.

 

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബാബു രാജ് വീണ്ടും സീരിയസ് വേഷത്തിലേക്ക് മടങ്ങുന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. തിലകരാജ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥയും ഒരുക്കുന്നത്. അവയവദാനത്തിന്റേയും സന്ദേശം കൂടി സിനിമ നൽകുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു.