അഞ്ചു ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു; രാജഗോപാല്‍ ഇല്ല

single-img
14 July 2014

Ramnaikകേന്ദ്രസര്‍ക്കാര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്‌ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന്‍ (ഛത്തിസ്ഗഡ്), കേസരിനാഥ് ത്രിപാഠി (പശ്ചിമബംഗാള്‍), പി.സി. ആചാര്യ (നാഗാലാന്‍ഡ്) എന്നിവരാണ് മറ്റു ഗവര്‍ണര്‍മാര്‍. ആകെ എട്ട് ഗവര്‍ണര്‍മാരുടെ ഒഴിവാണുള്ളത്. അതേസമയം, കേരളത്തിലെ ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും ആദ്യപട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല.