ബാംഗ്ളൂർ സ്ഫോടനക്കേസിൽ തടവിലായിരുന്ന അബ്ദുൾ നാസർ മഅ്ദനി ജയില്‍മോചിതനായി

single-img
14 July 2014

madani-case.transfer_ബാംഗ്ളൂർ സ്ഫോടനക്കേസിൽ തടവിലായിരുന്ന പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനി ജയില്‍മോചിതനായി . ചികിത്സയ്ക്കായി സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് നാല് വർഷത്തെ ജയിൽ വാസത്തിനു ശേഷം മഅ്ദനിക്ക് ഇന്ന് പുറത്തിറങ്ങിയത്. മഅ്ദനിയെ കാത്ത് ബന്ധുക്കളും പി.ഡി.പി നേതാക്കളും ജയിലിനു പുറത്തുണ്ടായിരുന്നു. ജയിലിൽ നിന്നും മഅ്ദനിയെ സൗഖ്യ ആശുപത്രിയിലേക്ക് മാറ്റി.

 

ജയിലിനു പറുത്തിറങ്ങാനായതിൽ സന്തോഷമുണ്ടെന്നും കോടതി പറഞ്ഞ എല്ലാ ഉപാധികളും അനുസരിക്കുമെന്നും മഅദ്നി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരു റംസാൻ മാസത്തിലാണ് താൻ അറസ്റ്റിലായത്. മറ്റൊരു പരിശുദ്ധ മാസത്തിൽ ദൈവത്തിന്റെ കാരുണ്യംകൊണ്ട് പുറത്തിറങ്ങാനായി. കേരളത്തിലേക്ക് വരാൻ തനിക്ക് ആഗ്രഹമുണ്ട്. ഇത് പെട്ടെന്ന്തന്നെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മഅ്ദനി പറഞ്ഞു .

 

നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മഅ്ദനി പറഞ്ഞുഉപാധികളോടെ ഒരു മാസത്തെയ്ക്കാണ് മഅ്ദനിക്ക് സുപ്രീകോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.