രാജ്നാഥ്സിംഗിന്‍റെ വീട്ടുനടയില്‍ യു.പി. എസ്.സി. പരീക്ഷ എഴുതുന്നവരുടെ സമരം

single-img
12 July 2014

rajnathഡല്‍ഹി : ആഭ്യന്തരമന്ത്രി മന്ത്രിയായ രാജ്നാഥ്സിംഗിന്‍റെ  വീട്ടുനടയില്‍ യു .പി.എസ്.സി.പരീക്ഷ എഴുതുന്നവര്‍  സമരം ചെയ്തു.  2011 മുതല്‍ യു. പി. എസ്.സി. പ്രാവര്‍ത്തികമാക്കിയ  സിവില്‍ സര്‍വീസ് പരീക്ഷയുടെ  പ്രാഥമികമായ കടമ്പയായ സി.സാറ്റ്‌ സമ്പ്രദായം ഒഴിവാക്കണമെന്നും  അതേ ആണ്ടു മുതല്‍  പരീക്ഷ  എഴുതി തുടങ്ങിയവര്‍ക്ക് വയസ്സിളവ്‌ നല്‍കണമെന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

2014 യു .പി. എസ്.സി. പുറത്തിറക്കിയ അറിയിപ്പില്‍  പൊതുവിഭാഗത്തിന് പരീക്ഷ എഴുതുന്നതിനുള്ള വയസ്സ് 21 – 30 നിന്ന് 21 – 32 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം തങ്ങള്‍ക്കു ബാധകമാല്ലത്തതുകൊണ്ട്‌ തങ്കളുടെ വയസ്സിളവ്‌ 4 വര്‍ഷമായി ഉയര്‍ത്തണമെന്നും, പരീക്ഷയുടെ പുതിയ സിലബസ്സില്‍ മാറ്റം വരുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

2014 ലെ യു .പി. എസ്.സി യുടെ  സി.സാറ്റ്‌ പരീക്ഷയുടെ  വരുന്ന ആഗസ്റ്റില്‍ നടക്കാനിരിക്കുകയാണ് .